‘ദ് വീക്ക്’ ജമ്മു കശ്മീർ ബ്യൂറോ ചീഫും മുതിർന്ന പത്രപ്രവർത്തകനുമായ താരിഖ് അഹമ്മദ് ഭട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടോളം ജമ്മു കശ്മീരിലെ രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങളെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ടിങിലൂടെ ശ്രദ്ധേയനായിരുന്നു.
മലയാള മനോരമയ്ക്കായും ഒട്ടേറെ ലേഖനങ്ങള്‍ എഴുതി. ദേശീയ, പ്രാദേശിക മാധ്യമങ്ങൾക്കും കശ്മീരില്‍നിന്നുള്ള വാര്‍ത്തകളും വിവരങ്ങളുമായി ഗണ്യമായ സംഭാവനകൾ നൽകി. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും റിപ്പോർട്ടിങിന്‍റെ ഉന്നത ഉയർന്ന നിലവാരം ഉയർത്തിപ്പിടിച്ച പ്രൊഫഷണലായാരുന്ന താരിഖ് ഭട്ടെന്ന് സഹപ്രവർത്തകര്‍ അനുസ്മരിച്ചു.