ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവര്‍ത്തിത ക്രൈസ്തവരെയും വിലക്കി സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിറോ മലബാർ സഭ. വർഗീയതയുടെ പുതിയ രഥയാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നു എന്നും ഒരു കൂട്ടം ആളുകളെ രണ്ടാം തരം പൗരന്മാരായി ചിത്രീകരിക്കുകയാണ് എന്നും സമൂഹമാധ്യമ പോസ്റ്റിൽ സഭ വിമര്‍ശിച്ചു. സുപ്രീംകോടതിയെ സമീപിക്കാനാണ് സഭയുടെ തീരുമാനം.
ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലെ 8 ഗ്രാമങ്ങളിലാണ് പാസ്റ്റർമാരെയും പരിവര്‍ത്തിത ക്രൈസ്തവരെയും വിലക്കി ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. നിര്‍ബന്ധിത മത പരിവര്‍ത്തനം ആരോപിച്ചാണ് നടപടി. ഭരണഘടന വിരുദ്ധമല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ബോര്‍ഡുകള്‍ക്കെതിരായ ഹര്‍ജി തള്ളിയിരുന്നു. അതിരൂക്ഷ വിമര്‍ശനമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ച നടപടിക്കെതിരെ സിറോ മലബാർ സഭ ഉന്നയിക്കുന്നത് . വർഗീയത പ്രചരിപ്പിക്കാനുള്ഠള പുതിയ രഥയാത്രയ്ക്കാണ് തുടക്കമിടുന്നത്
ഒരു കൂട്ടം ആളുകളെ രണ്ടാം തരം പൗരന്മാരായി ചിത്രീകരിക്കുന്നു. ഹൈക്കോടതി നിരീക്ഷണത്തോടെ ഹിന്ദുത്വ ശക്തികള്‍ അസഹിഷ്ണുതയുടെ പുതിയ പരീക്ഷണം ആരംഭിച്ചിരിക്കുന്നു. ഇത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യും. സാഹചര്യം ചില മത തീവ്രവാദികള്‍ മുതലെടുക്കുന്നത് അംഗീകരിക്കാനാകില്ല എന്നും സഭ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കത്തോലിക്ക സഭ മതപരിവർത്തനം നടത്തുന്നില്ല, അറിവാണ് പ്രചരിപ്പിക്കുന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ഫരീദാബാദ് രൂപതയെ അതിരൂപതയായി ഉയർത്തിക്കൊണ്ടുള്ള ഇലത്തെ ചടങ്ങിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സിറോ മലബാർ സഭയുടെ സമൂഹമാധ്യമ പോസ്റ്റ്.