ബീഹാർ തിരഞ്ഞെടുപ്പും ഛഠ് പൂജയും ഒരുമിച്ചെത്തിയതോടെ ധ്യതി പിടിച്ച് യമുന നദി വ്യത്തിയാക്കി ഡൽഹി സർക്കാർ. പുറമേക്ക് മനോരഹമെങ്കിലും വെള്ളം കറുത്ത് ദുർഗന്ധം വമിച്ചു തന്നെയാണ്.
ഛഠ് വ്യതമെടുത്ത് നോയിഡയിൽ നിന്ന് സ്നാനത്തിന് എത്തിയതാണ് ബിഹാർ സ്വദേശിനി സുന്ദൻ ദേവിയും കുടുംബവും. യമുന തീരത്തെ വൃത്തിയാക്കലും മാലിന്യം മാറ്റുന്ന യന്ത്രവുമൊക്കെ കണ്ടപ്പൊൾ സന്തോഷിച്ചു. യമുന തടം മനോഹരമായിരിക്കുന്നു. പക്ഷെ നദിയിലേക്കിറങിയപ്പോൾ സംഗതി മാറി. കറുത്തിരുണ്ട്. ദുർഗന്ധം വമിക്കുന്ന വെള്ളം.
ജലനിരപ്പ് കുറഞ്ഞു നദി പതഞ്ഞു പൊങ്ങാതിരിക്കാൻ മൂന്നുദിവസത്തേക്ക് അഗ്നി കുണ്ട്, ഓഖ്‌ല ബാരേജുകൾ തുറന്നിട്ടുണ്ട്. വെള്ളം പതഞ്ഞു പൊങ്ങാതിരിക്കാൻ രാസലായനി വിളിച്ചുകൊണ്ടേയിരിക്കുന്നു. ഷാമ്പു എന്ന് പറഞ്ഞ് തലയിൽ മാലിന്യ പത തേച്ച് കുളിച്ചവരുടെയും പതയിൽ നിന്ന് സ്വർഗത്തിലെന്ന് അവകാശപ്പെട്ടവരുടെയും വീഡിയോകൾ കഴിഞ്ഞ തവണത്തേതുപോലെ രാജ്യാന്തരമാധ്യമങ്ങളിൽ അടക്കം ചർച്ചയാകാതിരിക്കാൻ ഡൽഹി സർക്കാർ പ്രത്യേകം ജാഗ്രത പുലർത്തുന്നുണ്ടെന്ന് അർത്ഥം.