പ്രധാനമന്ത്രിയുടെ റാലിക്കു പിന്നാലെ ബിഹാറിൽ വാക്പോര് ശക്തം. മോദി ബിഹാറിൽ സംസാരിച്ചത് തെറ്റായ കാര്യങ്ങളെന്ന് തേജസ്വി യാദവ് പറഞ്ഞു. തേജസ്വിയുടെ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചത് വിവാദമായി.
ഖഗരിയയിൽ ഇന്ന് തേജസ്വി യാദവ് പങ്കെടുക്കാനിരുന്ന റാലിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇതേ സ്ഥലത്ത് റാലി നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഏകാധിപത്യമാണ് ഇതെന്നും NDA യുടെ പരാജയ ഭയം വ്യക്തം എന്നും തേജസ്വി പ്രതികരിച്ചു.
ഇന്നലത്തെ റാലിയിൽ പ്രധാനമന്ത്രി പറഞ്ഞതെല്ലാം തെറ്റാണ്. ഗുജറാത്തിന് കേന്ദ്രം നൽകിയത് നോക്കുമ്പോൾ ഒരു ശതമാനം പോലും ബീഹാറിന് നൽകിയിട്ടില്ല. പിന്നാക്ക വിഭാഗങ്ങളെ ബിജെപി അവഗണിക്കുന്നു എന്നും തേജസ്വി . പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധമാണ് ബിഹാറിൽ നടക്കുന്നതെന്നും മഹാസഖ്യം കൗരവരാണെന്നും BJP സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ പറഞ്ഞു.