കേന്ദ്ര സർക്കാറിന്‍റെ അഭിമാന പദ്ധതികളിൽ പലതും ബിഹാറിലെ ഗ്രാമങ്ങൾക്ക് അന്യമാണ്. വർഷങ്ങൾ പിറകിലാണ് അവർ ഇപ്പോഴും ജീവിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ദരിദ്ര ജില്ലയായ കിഷൻഗഞ്ചിൽ മനോരമ ന്യൂസ് സംഘം കണ്ട കാഴ്ചകളിലേക്ക്.
സ്ത്രീകൾക്ക് സൗജന്യമായി ഗ്യാസ് സിലിണ്ടർ നൽകുന്ന പ്രധാൻ മന്ത്രി ഉജ്വൽ യോജന ഇവർക്കറിയില്ല. ആർക്കും ഗ്യാസ് കണക്ഷൻ കിട്ടിയിട്ടുമില്ല. അടുപ്പു കൂട്ടിയാണ് പാചകം. സൗജന്യ ചികിൽസ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് കാർഡ് കിട്ടിയത് കുറച്ചു പേർക്ക്. അവർക്കുപോലും ആനുകൂല്യം ലഭിക്കുന്നില്ലെന്നും പരാതി
കൂലിത്തൊഴിലാളികളാണ് ഏറെയും. നാട്ടിലെ പോലെയല്ല, 200, 300 രൂപയൊക്കെയെ ഉള്ളു ദിവസക്കൂലി. വീടുകളിലൊന്നും ശുചിമുറിയില്ല. സ്ത്രീകളടക്കം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത് തുറസായ സ്ഥലത്ത്. ബിഹാറിൽ വികസനമുണ്ട്. ഭരണകൂടം കണ്ടില്ലെന്ന് നടിക്കുന്ന അതിൻ്റെ മറുപുറമാണി