• ബസിന് തീ പിടിച്ച് വന്‍ ദുരന്തം
  • ബെംഗളൂരു-ഹൈദരാബാദ് ഭാഗത്തേക്ക് പോയ കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്
  • ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

ഹൈദരാബാദില്‍ ബസിന് തീപിടിച്ച് വന്‍ ദുരന്തം. തീപിടിച്ച് 32 പേര്‍ മരിച്ചതായിട്ടാണ് വിവരം. നാല്‍പ്പതോളം പേരാണ് ബസിലുണ്ടായിരുന്നതായിട്ടാണ് വിവരം. പുലര്‍ച്ചെ മൂന്നരയോെട കര്‍ണൂലിലാണ് അപകടം ഉണ്ടായത്. ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയിൽ കുർണൂൽ ജില്ലയിലെ ചിന്ന ടെക്കൂർ ഗ്രാമത്തിലാണ് അപകടം നടന്നത്. 

ബസ്  ബൈക്കിലിടിച്ചതിനെത്തുടർന്നാണ് അപകടമുണ്ടായത്. ഇത് വലിയ തീപിടിത്തത്തിന് കാരണമാവുകയും നിമിഷങ്ങൾക്കകം വാഹനം പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും നടന്നുവരികയാണ്, കൃത്യമായ മരണസംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു.

അപകടമറിഞ്ഞെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ENGLISH SUMMARY:

Hyderabad bus accident resulted in a tragic fire, claiming the lives of many passengers. The accident occurred in Kurnool district and investigations are underway to determine the exact cause.