അമേരിക്കയുടെ തീരുവ യുദ്ധം കൂടുതല്‍ ബാധിച്ചത് ആ രാജ്യത്തെ പൗരന്‍മാരെയെന്ന് ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി. ലോക സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണ് അമേരിക്കയെന്നും വിമര്‍ശനം. ഗ്വാണ്ടനാമോ ബേയിൽനിന്ന് അമേരിക്ക പിന്മാറണമെന്നും സ്ഥാനപതി ജുവാന്‍ കാര്‍ലോസ് മാര്‍സന്‍ പറഞ്ഞു.
ലോക സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണ് അമേരിക്കയെന്ന് ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി ജുവാന്‍ കാര്‍ലോസ് മാര്‍സന്‍. ഭീഷണിപ്പെടുത്തി ഒപ്പം നിര്‍ത്തുക എന്നത് വര്‍ഷങ്ങളായി യുഎസ് പയറ്റുന്ന അടവെന്നും വിമര്‍ശനം. ഇന്ത്യയടക്കം ലോകരാജ്യങ്ങള്‍ക്കെതിരെ തീരുവ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ പ്രയാസപ്പെടുന്നത് യുഎസ് പൗരന്‍മാരെന്നും ജുവാന്‍ കാര്‍ലോസ് മാര്‍സന്‍ പറഞ്ഞു.
ക്യൂബയിലുള്ള അമേരിക്കന്‍ ജയിലായ ഗ്വാണ്ടനാമോ ബേയിൽനിന്ന് യുഎസ് സൈന്യം പിന്മാറണമെന്നും ക്യൂബന്‍ സ്ഥാനപതി ആവശ്യപ്പെട്ടു. യുഎന്‍ പൊതുസഭയില്‍ യുഎസ് ഉപരോധത്തിനെതിരായ പ്രമേയത്തില്‍ ക്യൂബ ഇന്ത്യയുടെ പിന്തുണ തേടി. മുപ്പത്തിമൂന്നാം തവണയാണ് പ്രമേയം പൊതുസഭ പരിഗണിക്കുന്നത്.