Image: x.com/RShivshankar

Image: x.com/RShivshankar

പഹല്‍ഗാം ഭീകരാക്രമണത്തിന് സമാനമായി ഇന്ത്യയില്‍ ഇനിയും ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുമെന്ന് വെസ്റ്റേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കടിയാർ. വീണ്ടുമൊരു ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നാല്‍ അത് മാരകമായിരിക്കുമെന്നും അദ്ദേഹം പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടാന്‍ പാക്കിസ്ഥാന് ശേഷിയില്ലെന്നും അതിനാല്‍ പഹല്‍ഗാമിന് സമാനമായ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചേക്കാം എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

'ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ പാക്കിസ്ഥാന് കനത്ത നാശനഷ്ടം ഉണ്ടാക്കി. പോസ്റ്റുകളും വിമാനത്തവളങ്ങളും നശിപ്പിച്ചു. വീണ്ടും ആക്രമണത്തിന് ശ്രമിച്ചേക്കാമെന്നതിനാല്‍ തയ്യാറായിരിക്കണം. പാക്കിസ്ഥാന്‍ വീണ്ടും ആക്രമണത്തിന് ശ്രമിച്ചാല്‍ തിരിച്ചടി മുന്‍ ആക്രമണങ്ങളേക്കാള്‍ വിനാശകരമായിരിക്കും'' അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന് ശേഷം നിയന്ത്രണ രേഖയില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ നൂറിലധികം പാക്കിസ്ഥാന്‍ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായി പറഞ്ഞു.  ധീരജവാന്‍മാര്‍ക്ക്  പാകിസ്ഥാന്‍ ഓഗസ്റ്റ് 14 ന് പ്രഖ്യാപിച്ച മെഡില്‍ പട്ടികയില്‍ മരിച്ചവരുടെ എണ്ണം കൂടുതലാണ്.  ഇത് പരിശോധിച്ചാല്‍  നൂറിലധികം ജവാന്മാര്‍ നിയന്ത്രണ രേഖയില്‍ കൊല്ലപ്പെട്ടന്ന് വ്യക്തമാണ്.

പാക്കിസ്ഥാൻ എയർഫീൽഡുകളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആറോ ഏഴോ വിമാനങ്ങള്‍  തര്‍ന്നിരുന്നു. ഇതിനുപുറമേ  ആകാശത്ത് വെച്ചും ആറ് വിമാനങ്ങളും തകര്‍ത്തിരുന്നു. മൂന്ന് വ്യത്യസ്ത ഇടങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ഹാങ്ങറിലുണ്ടായിരുന്ന പാക്കിസ്ഥാന്‍റെ സി-130 വിമാനത്തിനും എഫ്-16 പോലുള്ള 4-5 യുദ്ധവിമാനങ്ങവും കേടുപാടുകള്‍ ഉണ്ടായി. സിഗ്നല്‍ ഇൻ്റലിജന്‍സ് എയര്‍ക്രാഫ്റ്റിനും ജെഎഫ്-17, എഫ്–16 പോലുള്ള അഡ്വാന്‍സ്ഡ് യുദ്ധവിമാനങ്ങളും തകര്‍ത്തതായും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Western Army Commander Lt Gen Manoj Kumar Katiyar warned Pakistan of a "deadlier Operation Sindoor 2.0" if it continues terror attacks, as Pakistan lacks the capacity for a direct fight. Director General of Military Operations Lt Gen Rajeev Ghai confirmed India killed over 100 Pakistani soldiers during the first operation.