രാജസ്ഥാനില്‍ ബസിന് തീപിടിച്ച് 20 മരണം. ജയ്സാല്‍മീര്‍–ജോധ്‌പൂര്‍ ഹൈവേയില‌ാണ് അപകടം. അന്‍പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു . തായത്ത് ഗ്രാമത്തിന് സമീപത്ത് വച്ചാണ് ബസിന് തീപിടിച്ചത്.  തീപിടിത്തത്തിൽ പരുക്കേറ്റവരെ ജയ്സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരണസംഖ്യ വീണ്ടും ഉയരാനാണ് സാധ്യത.

ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സ്വകാര്യ എസി ബസ് ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് യാത്ര പുറപ്പെട്ടത്. യാത്ര ഏകദേശം 20 കിലോമീറ്റർ പിന്നിട്ടതോടെ ബസിന് പിന്നിൽനിന്നു പെട്ടെന്ന് പുക ഉയരാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ, തീ ബസിനെ വിഴുങ്ങുകയായിരുന്നു. ഗ്രാമവാസികളും മറ്റ് വാഹന യാത്രക്കാരും ചേർന്നാണ് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. വൈകാതെ അഗ്നിശമന സേനയും പൊലീസും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ENGLISH SUMMARY:

Rajasthan bus fire resulted in 20 deaths near Jaisalmer. The accident occurred on the Jaisalmer-Jodhpur highway, and investigations are underway to determine the cause.