വായുമലിനീകരണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടാകുന്ന പൊടി നിയന്ത്രിക്കണം. വെള്ളം തളിക്കല്‍ അടക്കമുള്ള മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തണം. വായുഗുണനിലവാര സൂചിക ഇരുന്നൂറിന് മുകളില്‍ രേഖപ്പെടുത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. മാലിന്യങ്ങള്‍ കത്തിക്കുന്നതിനും ഡീസല്‍ ജനറേറ്ററുകള്‍ക്കും നിയന്ത്രണമുണ്ട്. ആദ്യഘട്ട നിയന്ത്രണങ്ങളാണ് ഡല്‍ഹിയിലും രാജ്യതലസ്ഥാന മേഖലയിലും പ്രഖ്യാപിച്ചിട്ടുള്ളത്.