ഭക്ഷണം വില്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് വൃത്തിയില്ലായ്മയുടെ പല ദൃശ്യങ്ങളും പലപ്പോഴായി പുറത്തുവരാരുണ്ട്. ഇതില്‍ ചിലത് മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിന്‍റെതാണെങ്കില്‍ മറ്റ് ചിലത് കേടായഭക്ഷണത്തെ കുറിച്ചുള്ളതാകും എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്ന വിഡിയോ അറപ്പുളവാക്കുന്നതാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ള ജ്യൂസ് വില്‍പനക്കാരന്‍റെ വിഡിയോ ആണിത്.
തന്‍റെ സ്വകാര്യ ഭാഗം തുടയ്ക്കാന്‍ ഉപയോഗിച്ച തുണികൊണ്ടു തന്നെയാണ് ഇയാള്‍ ജ്യൂസുണ്ടാക്കുന്ന പാത്രങ്ങള്‍ വൃത്തിയാക്കുന്നത്. ഇത് കണ്ട് നിന്ന ഒരു യുവതിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിഡിയോ വൈറലായതിന് പിന്നാലെ പുറത്ത് നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്‍റെ വൃത്തിയെക്കുറിച്ച് പലരും ആശങ്കകള്‍ പങ്കുവെച്ചു.
ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ യുവതി ഇയാളോട് കയര്‍ക്കുന്നതും കേള്‍ക്കാം. എണ്ണ വീണ് തന്‍റെ വയറ് പൊള്ളിയെന്നും അത് തുടക്കാനാണ് ശ്രമിച്ചതെന്നുമാണ് കച്ചവടക്കാരന്‍ പറയുന്നത്. സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ ജ്യൂസ് വില്‍പ്പനയും നിരോധിച്ചു.