noon-sleep

TOPICS COVERED

ഉച്ച ഭക്ഷണം കഴിച്ച ശേഷം ക്ഷീണം വരാറുണ്ടോ.. എന്തു കാര്യം ചെയ്യുംമ്പോഴും ഇടവേളയെടുക്കാനും ഉറങ്ങാനും തോന്നാറില്ലേ.  എന്നാല്‍ ഇത് സാധാരണയായി തലയ്ക്കുള്ളില്‍ ഉണ്ടാകുന്ന മന്ദതയല്ല മറിച്ച് ഭക്ഷണശേഷം ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണം. ഭക്ഷണശേഷം സെറോടോണിൻ  എന്ന ശരീരത്തില്‍  രാസവസ്തു കൂടുതലായി ഉല്‍പ്പാദിപ്പിക്കും. 

നമ്മുടെ ഉറക്കത്തിനെയും മാനസികാവസ്ഥയുമൊക്കെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ചിക്കന്‍, മത്സ്യം തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ നിന്ന് ട്രിപ്റ്റോഫാൻ ശരീരത്തില്‍ എത്തുമ്പോഴാണ് ഇങ്ങനെയുണ്ടാകുന്നത്. ഇങ്ങനെ ഭക്ഷണം കഴിച്ച ശേഷം ഉറക്കവും ക്ഷീണവും ഉണ്ടാകുന്നതിനെ 'ഫുഡ് കോമ' എന്നും പറയുന്നു.

കാർബോഹൈഡ്രേറ്റ്‌സും കൊഴുപ്പും അടങ്ങിയ ഭക്ഷണ കഴിക്കുംമ്പോള്‍ ശരീരം ശ്രദ്ധിക്കുന്നത് ദഹനപ്രക്രിയയിലായിരിക്കും. അതിനാല്‍ തന്നെ ഈ സമയത്ത് ഗാസ്‌ട്രോഇന്റസ്റ്റീനൽ ട്രാക്ടിലേക്കാകും രക്തയോട്ടം നടക്കുക. രക്തചംക്രമണത്തിലുള്ള മാറ്റം ഫുഡ്കോമയുണ്ടാകാന്‍ കാരണമാകും തലച്ചോറിലേക്കുള്ള ഗ്ളൂക്കോസും ഓക്സിജനും ഭക്ഷണം കഴിച്ചുകഴിഞ്ഞുള്ള ഹോര്‍മോണും കൂടിച്ചേരുംമ്പോള്‍ ശരീരത്തിന് കഷീണം അനുഭവപ്പെടും. 

ഉച്ചഭക്ഷത്തിന് ശേഷം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ഇങ്ങനെ വരുന്ന ക്ഷീണം നാലുമണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. ഇതൊഴിവാക്കുന്നതിനായി മിതമായ അളവില്‍ ഭക്ഷണം കഴിക്കുക, ധാരളമായി വെള്ളം കുടിക്കുക, അന്നജത്തിന്റെ അളവ് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ENGLISH SUMMARY:

Post lunch slump is a common feeling of tiredness and sleepiness experienced after eating, particularly after a heavy meal. This phenomenon, often referred to as 'food coma,' is primarily caused by physiological changes in the body, including the production of serotonin and shifts in blood flow.