പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കടം നല്‍കിയ പണം തിരികെ ചോദിച്ചതിന്‍റെ പേരില്‍ യുവതിയെ കൊന്നുതളളി അച്ഛനും രണ്ട് ആണ്‍മക്കളും. റാഞ്ചിയിലെ ബൂട്ടി മോറിലാണ്  നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. തനുശ്രീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം യുവതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന അന്‍പതിനായിരം രൂപയും പ്രതികള്‍ കൈക്കലാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജയ്പാല്‍ സിങ്(50) മക്കളായ ധീരജ് കുമാര്‍ സിങ് (24), കരണ്‍ കുമാര്‍ സിങ് (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്തംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 80,000 രൂപയാണ് ജയ്പാല്‍ സിങും മക്കളും തനുശ്രീയുടെ പക്കല്‍ നിന്ന്  കടമായി വാങ്ങിയത്. എറെനാള്‍ കഴിഞ്ഞും പണം തിരികെ നല്‍കാന്‍ ഇവര്‍ തയ്യാറായില്ല.  തനുശ്രീ പണം തിരികെ ആവശ്യപ്പെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പണം തരാമെന്ന് പറഞ്ഞ് തനുശ്രീയെ പ്രതികള്‍ ഒരു കുന്നിന്‍ മുകളിലേയ്ക്ക് വിളിച്ചു വരുത്തി  കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുപിഐ വഴി  തനുശ്രീയുടെ അക്കൗണ്ടിലുണ്ടായിരുന്ന അന്‍പതിനായിരം രൂപയും പ്രതികള്‍   സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പൊലീസ് അന്വേണഷത്തിലാണ്  പണംതട്ടിയ വിധം പുറത്തുവന്നത്.

ഈ  ഇടപാടാണ്  പ്രതിളെ കണ്ടെത്താന്‍ സഹായകമായത്. കൂടാതെ തനുശ്രീയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും സംഭവസ്ഥലത്തുനിന്നും പൊലീസിന് ലഭിച്ചു. പണം തിരികെ ചോദിച്ച വൈരാഗ്യമാണ് പ്രതികളെ കൊലയ്ക്ക് പ്രേരിപ്പിച്ചതെ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Money Lending Murder: A woman was murdered in Ranchi over a debt dispute. The father and his two sons have been arrested in connection with the crime.