ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകനും സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധം നയിക്കുന്ന ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിന്‍റെ എന്‍.ജി.ഒക്കെതിരെ നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ് ലേണിങ് എന്ന സ്ഥാപനത്തിന്‍റെ എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കി. ഇതോടെ വിദേശ സംഭാവന സ്വീകരിക്കാന്‍ സാധിക്കില്ല. നിയമവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പിന്നാലെ വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചു എന്നുചൂണ്ടിക്കാട്ടി സി.ബി.ഐയും നോട്ടിസ് അയച്ചു.
അതേസമയം തന്നെ വേട്ടയാടുകയാണെന്നും വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടില്ലെന്നും സോനം വാങ്ചുക് പ്രതികരിച്ചു. ഇന്നലെ ലഡാക്കിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ വാങ്ചുക്ക് ആണെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു.