.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ജി.എസ്.ടി. പരിഷ്കാരങ്ങള്‍ നാളെ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് അഭിസംബോധന. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ജി.എസ്.ടി. പരിഷ്കാരം ഉണ്ടാകുമെന്ന് മോദി പ്രഖ്യാപിച്ചത്.
നവരാത്രി വ്രതാരംഭവും നാളെയാണ്. ജി.എസ്.ടി. ഇളവും നവരാത്രി ആഘോഷ കാലത്ത് നിത്യജീവിതത്തില്‍ അതുണ്ടാക്കുന്ന മാറ്റങ്ങളും പ്രധാനമന്ത്രി പരാമര്‍ശിച്ചേക്കും. യു.എസ് തീരുവയുടെ പശ്ചാത്തലത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ നിരന്തരം പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എച്ച് 1 ബി വീസയ്ക്ക് ഫീസ് വര്‍ധിപ്പിക്കുക കൂടി ചെയ്തതോടെ ആത്മനിര്‍ഭരതാ ആഹ്വാനം അഭിസംബോധനയില്‍ ഇടംപിടിച്ചേക്കും.