modi-address

നാളെ ജിഎസ്ടി 2.0 പ്രാബല്യത്തില്‍വരുമെന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമസ്ത മേഖലയ്ക്കും നേട്ടമുണ്ടാകും. നവരാത്രിയുടെ ആദ്യദിനം എല്ലാവീട്ടിലും മധുരമെത്തും. നവരാത്രിയുടെ ആദ്യദിവസം ആത്മനിര്‍ഭരതയിലേക്ക് ഒരുചുവട് വയ്ക്കുന്നു. ജിഎസ്ടി പരിഷ്കരണം ഇന്ത്യയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. നിക്ഷേപം ആകർഷകമാക്കും. മുന്‍പ് വ്യത്യസ്ത നികുതികൾ ജനങ്ങളെ പ്രയാസപ്പെടുത്തിയിരുന്നു. വ്യത്യസ്ത നികുതിനിയമങ്ങൾ വെല്ലുവിളിയായി. വിദേശ നിക്ഷേപകരെ ആകർഷിക്കും. ടാക്സും ടോളും രാജ്യത്തെ ചരക്കുനീക്കത്തെ ബാധിച്ചിരുന്നു. ചരക്ക് ഒരു നഗരത്തിൽ നിന്ന് അടുത്ത നഗരത്തിലെത്തുമ്പോഴേക്കും വില ഉയരുന്ന സാഹചര്യമായിരുന്നു. ജിഎസ്ടി ഇതിന് പരിഹാരം കണ്ടു. 

എല്ലാവരുമായി ചർച്ച ചെയ്താണ് ജിഎസ്ടി നടപ്പാക്കിയത്.  സംസ്ഥാനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി. 

രാജ്യത്തിന്റെ കൂട്ടായ തീരുമാനമാണ് ജി.എസ്.ടി. ഒരു രാജ്യം ഒരു ടാക്സ് യാഥാര്‍ഥ്യമായി. രാജ്യത്തിന്റെ ഇന്നത്തെയും നാളത്തെയും ആവശ്യങ്ങൾ പരിഗണിച്ചാണ് പരിഷ്ക്കരണം. 

അവശ്യ വസ്തുക്കളുടെ വില കുറയും. 12 ശതമാനം സ്ലാബില്‍ ഉണ്ടായിരുന്ന 99 ശതമാനം ഉല്‍പനങ്ങള്‍ 5 ശതമാനത്തില്‍ എത്തി. നവ മധ്യവര്‍ഗത്തിന് പരിഷ്കാരം പ്രയോജനപ്പെടും. 

12 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഒഴിവാക്കി. ജി.എസ്.ടി, ആദായനികുതി എന്നിവയിലൂടെ ഇരട്ട ആനുകൂല്യം ലഭിച്ചു. 

സാധാരണക്കാർക്ക് ഡബിൾ ബോണസായി ഇത് മാറി. 

വാഹനങ്ങൾക്ക് വില കുറയും. ഹോട്ടൽ റൂമുകൾക്കും നിരക്ക് കുറയും. വ്യാപാരികൾ പരിഷ്ക്കാരത്തെ സ്വാഗതം ചെയ്യുന്നു. ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. 

ഇത് ലാഭത്തിന്റെ ഉൽസവമാണ്. സാധാരണക്കാര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കും. ചെറുകിട വ്യാപാര - വ്യവസായ മേഖലയ്ക്ക് വലിയ നേട്ടമുണ്ടാകും. 

നികുതിഘടന ലളിതവൽക്കരിച്ചത് എം എസ് എം ഇകൾക്ക് നേട്ടമാകും. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ലോക വിപണി കീഴടക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

GST 2.0 implementation aims to benefit all sectors of the country. This reform will accelerate India's growth and attract investment, simplifying the tax structure and benefiting the middle class and small businesses.