election-commition

വോട്ടിങ് യന്ത്രത്തില്‍ പരിഷ്കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇനിമുതല്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ചിത്രം ഇ.വി.എമ്മില്‍ ഉള്‍പ്പെടുത്തും. സീരിയല്‍ നമ്പര്‍, പേര്, ചിത്രം, ചിഹ്നം എന്നിങ്ങനെയുള്ള ക്രമത്തിലായിരിക്കും വോട്ടിങ് യന്ത്രത്തിലെ ബാലറ്റ് പേപ്പര്‍. കളര്‍ ചിത്രം നല്‍കാന്‍ സ്ഥാനാര്‍ഥിക്ക് താല്‍പര്യമില്ലെങ്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഉപയോഗിക്കും. എല്ലാ സ്ഥാനാര്‍ഥികളുടെയും പേര് ഒരേ വലിപ്പത്തിലും ഫോണ്ടിലും ആയിരിക്കും പ്രിന്‍റ് ചെയ്യുക.

നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് ഉപയോഗിക്കേണ്ടതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് അയച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ മാറ്റം നടപ്പില്‍വരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു.

ENGLISH SUMMARY:

Election Commission reforms are introduced to enhance transparency and clarity in the voting process. The changes include the addition of candidate colour photographs on EVMs and standardized ballot paper formats.