ആട്ടവും പാട്ടുമായി ഡല്‍ഹി എയിംസില്‍ ഓണാഘോഷം. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉദ്ഘാടനം ചെയ്തു. മലയാളി നഴ്സുമാരുടെ മികവ് സ്വയം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത് രാജ്യത്തിനാകെ അറിയാമെന്നും പറഞ്ഞു.
''എയിംസ് ഓണം, പൊന്നോണം 'എന്ന പേരില്‍ സംഘടിപ്പിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഓണാഘോഷം കളറായി. പൂക്കളവും നാടന്‍ കലാരൂപങ്ങളും സദ്യയുമായി ആരോഗ്യപ്രവര്‍ത്തകരും കുടുംബാംഗങ്ങളും കളം നിറഞ്ഞു. ഉത്തരേന്ത്യക്കാരടക്കം കാഴ്ചക്കാരും ഏറെ.
ഉദ്ഘാടകയായ മുഖ്യമന്ത്രി രേഖാ ഗുപ്തയെ സ്വീകരിച്ചത് ചെണ്ടയും മേളവും താലപ്പൊലിയുമായി. മലയാളി നഴ്സുമാരുടെ സേവന മികവിനെ മുഖ്യമന്ത്രി പുകഴ്ത്തി. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും ഡല്‍ഹി പൊലീസിലെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ നിധിന്‍ വല്‍സനും ആഘോഷങ്ങളില്‍ പങ്കെടുത്തു. ജീവനക്കാര്‍ അവതരിച്ചിച്ച കലാരൂപങ്ങള്‍ ഓണാഘോഷത്തിന്‍റെ പൊലിമകൂട്ടി