File photo
വംശീയ കലാപം വിള്ളൽ വീഴ്ത്തിയ മണിപ്പുരിന്റെ മണ്ണിൽ ഇന്ന് പ്രധാനമന്ത്രിയെത്തും. വൻ സുരക്ഷയാണ് സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയിരിക്കുന്നത്. കുക്കി മേഖലയായ ചുരാചന്ദ്പൂരിലാണ് ആദ്യ സന്ദര്‍ശനം. പിന്നീട് മെയ്തെയ് മേഖലയായ ഇംഫാലിലേക്ക് പോകും. മണിപ്പുരിന്റെ സമഗ്ര വികസനത്തിന് കേന്ദ്രം പ്രതിജ്ഞാബദ്ധരെന്ന് പ്രധാനമന്ത്രി സന്ദർശനത്തിന് മുൻപായി പറഞ്ഞു. വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മിസോറമിൽനിന്നാണ് പ്രധാനമന്ത്രി മണിപ്പുരിലെത്തുന്നത്