Representing Image

TOPICS COVERED

ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലാത്തതുകൊണ്ട് പേരക്കുട്ടിയുണ്ടാവാന്‍ അമ്മായിയച്ഛനെ തന്റെ മുറിയിലേക്ക് കടത്തിവിട്ടെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതി. പൂനെയിലാണ് സംഭവം. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗ്സ്ഥന്‍ കൂടിയായ വ്യക്തിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. അമ്മായിയമ്മയ്ക്കും ഭര്‍ത്താവിനും അമ്മായിയച്ഛനുമെതിരെ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.

ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് മുന്‍ എസിപി കൂടിയായ ഭര്‍തൃപിതാവില്‍ നിന്നും മാതാവില്‍ നിന്നും മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. തന്റെ ഭര്‍ത്താവിന് കുട്ടികളെ ജനിപ്പിക്കാന്‍ കഴിവില്ലെന്നും ലൈംഗിക ശേഷിയില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കാനായി ചികിത്സ തേടുന്നതിനു പകരം തന്റെ മുറിയിലേക്ക് അമ്മായിയച്ഛനെ കടത്തിവിടുകയായിരുന്നു. മകനിലൂടെയില്ലെങ്കില്‍ പിതാവിലൂടെയെങ്കിലും ഗര്‍ഭം ധരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു. ഇതിനായി ഭര്‍ത്താവിന്റെ പിതാവ് പലതവണ തന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറി ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നും പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. 

അഞ്ച് മാസം മുൻപാണ് ദമ്പതികളുടെ വിവാഹം നടന്നത്. വിവാഹശേഷം പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞ് യുവതിയും ഭർത്താവും ഹണിമൂണ്‍ ആഘോഷിക്കാൻ മഹാബലേശ്വറിലേക്ക് പോയി. എന്നാൽ, യുവതിയുടെ മൊഴി പ്രകാരം ആ സമയത്തുപോലും ഭര്‍ത്താവ് ശാരീരിക ബന്ധത്തിനു തയ്യാറായിരുന്നില്ല, ലൈംഗികശേഷി ഇല്ലാത്തതുകൊണ്ടാണ് ഒഴിഞ്ഞുമാറിയതെന്നാണ് യുവതി ആരോപിക്കുന്നത്.

തുടര്‍ന്ന് വീട്ടിലെത്തിയ ശേഷമാണ് മകന്റെ കഴിവുകേട് പുറത്തറിയാതിരിക്കാനായി അമ്മായിയച്ഛനുമായി ശാരീരികബന്ധം നടത്താന്‍ തന്നെ നിര്‍ബന്ധിച്ചത്. ഈ പ്രവൃത്തികൾക്കെല്ലാം ഭർത്താവും അമ്മായിയമ്മയും പിന്തുണ നൽകിയിരുന്നതായും യുവതി പറയുന്നു. യുവതി നല്‍കിയ പരാതിയില്‍ മൂന്നുപേരെയും ഉൾപ്പെടുത്തി കേസെടുത്തിട്ടുണ്ട്.  

ENGLISH SUMMARY:

Sexual abuse complaint filed against father-in-law. A woman in Pune has accused her father-in-law of sexual assault because her husband is allegedly impotent and unable to have children.