നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി. തീരുമാനം സംസ്ഥാനത്തിന് കാര്യമായി ദോഷം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ മേനക ഗാന്ധി വ്യക്തമാക്കി. പുലികളുടെയും കടുവകളുടെയും പ്രധാന ഭക്ഷണമാണ് കാട്ടുപന്നികൾ. അവയെ കൂട്ടത്തോടെ വേട്ടയാടിയാൽ കൂടുതൽ വന്യമൃഗങ്ങൾ കാടിറങ്ങും. മഹാരാഷ്ട്രയിൽ ചന്ദ്രപൂരിൽ സമാന സംഭവം ഉണ്ടായെന്നും മേനക ഗാന്ധി കത്തിൽ പറയുന്നു. കാട്ടുപന്നികളെ കൊല്ലുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും മേനക ഗാന്ധി പറഞ്ഞു.

ENGLISH SUMMARY:

Wild boar hunting in Kerala is facing opposition. The decision to cull wild boars could harm the state's ecological balance and increase wild animal conflicts.