മുംബൈയ്ക്കടുത്ത് ഫാർമ കമ്പനിയിൽ നൈട്രജൻ ചോർന്ന് നാലുപേർ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പാൽക്കർ ജില്ലയിലെ താരാപൂർ എംഎംഡിസിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് നൈട്രജൻ വാതകം ചോർന്നത്. ബോയ്സൂരിലെ വ്യവസായിക മേഖലയിലാണ് സംഭവം.
വാതക ചോർച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ വാതക ചോർച്ച പൂർണമായും നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. രാജ്യത്തെ പ്രധാന വ്യാവസായിക മേഖലകളിലൊന്നായ താരാപൂരിൽ നടന്ന അപകടം വലിയ ആശങ്കയാണ് ഉയർത്തുന്നത്.
ENGLISH SUMMARY:
Nitrogen leak incident occurred at a pharma company near Mumbai, claiming four lives. The incident happened in Palghar district, and an investigation has been ordered by the district administration.