പാലക്കാട് വാളയാറിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ടു പേർ മരിച്ചു. തമിഴ്നാട്ടുകാരായ ലാവണ്യ, മലർ എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന സംഘം 5.45 നാണ് അപകടത്തിൽ പെട്ടത്.
ഏഴുപേരാണ് കാറിലുണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ലാവണ്യ, മലര്‍ എന്നിവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. രക്ഷപ്പെട്ട ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.