പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ് ബിജെപിയിൽ ചേർന്നു. പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലഗംഗാധരന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. 20 വര്‍ഷം സിപിഎം ബ്രാഞ്ച് അംഗമായും ആറ് വർഷം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു.
ബാലഗംഗാധരനെ BJP ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ സ്വീകരിച്ചു. പാർട്ടി വ്യക്തിയധിഷ്ഠിതമായതിനാലാണ് സിപിഐഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റി നിർത്തിയെന്നും ആരോപണം. സത്യം പറഞ്ഞതിന് മാറ്റിനിർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായാണ് താൻ ബിജെപിയിലേക്ക് ചേർന്നതെന്നാണ് ബാലഗംഗാധരന്‍ വ്യക്തമാക്കി. ഇനിയുള്ള തന്‍റെ ജീവിതം ബിജെപിക്ക് വേണ്ടിയാണെന്നും ബാലഗംഗാധരന്‍ പറഞ്ഞു.