വോട്ടുകൊള്ള ആരോപണത്തില്‍ രാജ്യ തലസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന്‍റെ വന്‍ പ്രതിഷേധ മാര്‍ച്ച്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലെ മകര കവാടത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പുറപ്പെട്ട മാര്‍ച്ച് ട്രാന്‍സ്പോര്‍ട്ട് ഭവനുമുന്നില്‍ പൊലീസ് തടഞ്ഞു. എം.പിമാര്‍ ഉള്‍പ്പെടെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പിന്നീട് പൊലീസ് രാഹുല്‍ ഉള്‍പ്പെടെ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റിലായി.
പ്രതിഷേധത്തിനിടെ ടിഎംസി എംപി മിതാലി ബാഗ് ബോധരഹിതയായി. തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയ്ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഭരണഘടന സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
വോട്ട് കൊള്ള ആരോപണത്തില്‍ ലോക്സഭയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. 'വോട്ട് ചോര്‍' മുദ്രാവാക്യം മുഴക്കി എം.പിമാര്‍ നടുത്തളത്തിലിറങ്ങി. പ്രതിഷേധം ശക്തമായതോടെ ലോക്സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു
അതേ സമയം ഇന്ത്യാസഖ്യ എംപിമാരുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ യോഗം വിളിച്ചിട്ടുണ്ട് . ഖർഗെയുടെ വസതിയായ 10രാജാജിയിൽ വച്ച് നടത്തുന്ന അത്താഴ വിരുന്നിലാണ് ചര്‍ച്ച നടക്കുക.