തീരുവ യുദ്ധത്തില്‍ യു.എസിന് മുന്നില്‍ പരിധിക്കപ്പുറം വിട്ടുവീഴ്ച ചെയ്യേണ്ടെന്ന നിലപാടില്‍ ഇന്ത്യ. യു.എസ് തീരുവ കുറയ്ക്കാന്‍ തയാറായില്ലെങ്കില്‍ മറ്റ് വിപണികള്‍ കണ്ടെത്താന്‍ നീക്കങ്ങള്‍ ഊര്‍ജിതമാക്കി.
മറ്റ് രാജ്യങ്ങളോടൊന്നും കാണിക്കാത്ത കടുംപിടുത്തമാണ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയോട് കാണിക്കുന്നത്. റഷ്യയില്‍ നിന്ന 47 ശതമാനം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ചൈനയ്‌ക്കോ 26 ശതമാനം എണ്ണ ഉല്‍പന്നങ്ങള്‍ വാങ്ങുന്ന തുര്‍ക്കിക്കോ ചുമത്താത്ത അധിക തീരുവ ഇന്ത്യക്കുമേല്‍ ചുമത്തിയത് കടുത്ത വിവേചനമാണ്. ഈ സാഹചര്യത്തില്‍ നിലപാട് കടുപ്പിക്കാനാണ് തീരുമാനം്. യു.കെയുമായുണ്ടാക്കിയ വ്യാപാര കരാര്‍ കാര്യമായി പ്രയോജനപ്പെടുത്താമെന്ന് വിലയിരുത്തുന്നു. അതോടൊപ്പം യു.എസിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്ന റെഡിമെയ്ഡ് വസ്ത്രിങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും വിപണി കണ്ടെത്താനും ശ്രമം ഊര്‍ജിതമാക്കി. യു.എസ്. തീരുവയില്‍ കടുത്ത അതൃപ്തിയുള്ള ചൈനയുമായി സഹകരിക്കാനം ശ്രമമുണ്ട്. പ്രധാനമന്ത്രി ഈ മാസം അവസാനം ചൈന സന്ദര്‍ശിക്കുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിവേണം കാണാന്‍. എല്ലാ രാജ്യങ്ങള്‍ക്കും തീരുവ വര്‍ധിപ്പിച്ചതിലൂടെ യു.എസില്‍ വൈകാതെ വിലക്കയറ്റം ഉണ്ടാകുമെന്നുറപ്പാണ്. സ്വന്തം രാജ്യത്ത് അതൃപ്തി ഉയരുമ്പോള്‍ ട്രംപ് മയപ്പെടുമെന്നും വിലയിരുത്തലുണ്ട്.