.
യുഎസ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം തീരുവയ്ക്ക് നീതീകരണമില്ലെന്ന് ഇന്ത്യ. നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. മറ്റ് രാജ്യങ്ങളും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യക്കെതിരെ മാത്രം അധിക തീരുവ നീതീകരിക്കാനാവില്ല. രാജ്യതാല്‍പര്യം സംരക്ഷിക്കുമെന്നും മന്ത്രാലയം. Also Read: കടുത്ത നടപടിയുമായി ട്രംപ്; ഇന്ത്യന്‍ ഇറക്കുമതിക്ക് 50 ശതമാനം തീരുവ
ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്ന് ആവര്‍ത്തിച്ച ഡോണള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്നിലെ യുദ്ധത്തിന് ഊര്‍ജംപകരുകയാണെന്നും വിമര്‍ശിച്ചു. ഓഹരി വിപണിയില്‍ ഇതിന്‍റെ ആഘാതം പ്രതിഫലിക്കുന്നുണ്ട്. അതേസമയം യു.എസ്. റഷ്യയില്‍നിന്ന് യുറേനിയവും രാസവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പരിശോധിക്കാം എന്നായിരുന്നു മറുപടി.
പകരം തീരുവ, കയറ്റുമതിമേഖലയെ വന്‍തോതില്‍ ബാധിക്കുമെങ്കിലും ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അദാനിക്കെതിരെ യു.എസില്‍ കേസ് ഉള്ളതിനാലാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എന്നാല്‍ ട്രംപിന്‍റെ ഭീഷണി കാര്യമാക്കേണ്ടെന്നും സമാധാനപരമായി വ്യാപര കരാര്‍ ചര്‍ച്ച തുടരണം എന്നുമാണ് കാര്‍ത്തി ചിദംബരം പ്രതികരിച്ചത്.