പ്രതീകാത്മക ചിത്രം
ഉത്തർപ്രദേശില്‍ ദമ്പതികളെ പാടത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. പുർണിയ ഗ്രാമത്തിലെ ബിജ്‌നൂരിലുള്ള പാടശേഖരത്തിലാണ് പാർവേന്ദ്ര(35), ഭാര്യ ഗീത(32) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തില്‍ കുത്തിവെയ്പ്പ് എടുത്ത പാടുകളുണ്ടെന്ന് നൂർപൂർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജയ് ഭഗവാൻ സിങ് അറിയിച്ചു.
ജോലിക്ക് പോയശേഷം ഇരുവരും മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാടത്ത് രണ്ടിടങ്ങളിലായാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കിടന്നിരുന്നത്. പർവേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത് ഒരു വൈക്കോല്‍ കൂനയ്ക്ക് സമീപമാണ്. കുറച്ചകലെയായിരുന്നു ഭാര്യ ഗീതയുടെ മൃതദേഹം . സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുവെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.