kayamkulam-attempted-murder

കായംകുളത്ത് ഭർത്താവിനെ ഭാര്യയും ആൺ സുഹൃത്തും ചേർന്ന് കാർ ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കായംകുളം പത്തിയൂർ വെസ്റ്റ്‌ മുറി മാധവി നിവാസിൽ അനിൽ ബോസാണ് സിസി ടിവി തെളിവുകൾ നിരത്തി കായംകുളം ഡി വൈ എസ് പി ക്ക് പരാതി നൽകിയത്.

വോട്ടെടുപ്പ് ദിവസം വീടിന് സമീപം നിന്ന തന്നെ ഇവർ കാറിലെത്തി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്ന് അനിൽ ബോസ് പറയുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ അനിൽബോസിനെ നാട്ടുകാർ കായംകുളം താലൂക് ആശുപത്രിയിൽ എത്തിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി ഇവർ പിണങ്ങി മാറി താമസിച്ചു വരികയാണ്. പലവട്ടം തന്നെ അപായപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ടെന്നും പോലീസിൽ നൽകിയ പരാതിയിൽ അനിൽ ബോസ് പറയുന്നു. കായംകുളം പൊലീസ് അന്വഷണം ആരംഭിച്ചു

ENGLISH SUMMARY:

Attempted murder case reported in Kayamkulam. The husband has filed a complaint stating that his wife and her male friend tried to kill him by running him over with a car.