സെഷൻസ് കോടതിയിൽനിന്ന് അനുകൂല വാർത്ത പ്രതീക്ഷിക്കാമെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. നീതിപൂർവമായ ഇടപെടൽ സർക്കാർ തലത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷ. കോൺഗ്രസും ഇടത് പാർട്ടികളും ജയിലിന് മുന്നിൽ പ്രതിഷേധിക്കുന്നത് ഇവിടുത്തെ സർക്കാരിനെ പ്രകോപിപ്പിക്കാനേ ഇടവരുത്തുകയുള്ളൂവെന്നും അനൂപ് ആന്റണി ഛത്തീസ്ഗഡിലെ ദുർഗിൽ മനോരമ ന്യൂസിനോട് പറഞ്ഞു.