ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മൂന്നുമരണം. മാണ്ഡിയില്‍ നിരവധി വീടുകളും വാഹനങ്ങളും മണ്ണിനടിയിലായതടക്കം വ്യാപക നാശനഷ്ടവുമുണ്ടായി. ഡല്‍ഹിയിലും രാജസ്ഥാനിലും ബിഹാറിലും ശക്തമായ മഴ തുടരുകയാണ്.
ഒരു മാസത്തെ ഇടവേളയ്ക്കുശേഷം ഹിമാചലില്‍ വീണ്ടും ദുരിതം വിതച്ച് മേഘവിസ്ഫോടനം. മാണ്ഡി പട്ടണത്തില്‍ മേഘവിസ്ഫോടനത്തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായി. അഞ്ചുകിലോമീറ്ററോളം വിസ്തൃതിയില്‍ മണ്ണും അവശിഷ്ടങ്ങളും വ്യാപിച്ചു. മണ്ണിനടിയല്‍പ്പെട്ട് ഒരാളെ കാണാതായി. ഇരുപതോളം പേരെ രക്ഷപ്പെടുത്തി, ചിലര്‍ക്ക് പരുക്കുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറി, വാഹനങ്ങളും മണ്ണിലകപ്പെട്ടു,
നഗരത്തിലെ ഓടകളില്‍ വലിയ അവശിഷ്ടങ്ങൾ അടിഞ്ഞതിനാല്‍ വെള്ളക്കെട്ട് മണിക്കൂറുകള്‍ തുടര്‍ന്നു. പലഭാഗങ്ങളും ഒലിച്ചുപോയ ചണ്ഡീഗഢ്- മണാലി ദേശീയപാത അടച്ചു. ഷിംല- മാത്തൗർ ദേശീയ പാതയില്‍ മണ്ണിടിച്ചില്‍, മരങ്ങൾ കടപുഴകി വീണും ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്തുടനീളം ഇന്ന് ശക്തമായ മഴ തുടരും. വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ രാവിലെപെയ്ത കനത്തമഴയില്‍ നഗരത്തില്‍ വെള്ളക്കെട്ടും മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്കുമുണ്ടായി.