ഉത്തർപ്രദേശിലെ ബരാബങ്കിയിലുള്ള ഒരു ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിക്കുകയും, നാൽപ്പതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വൈദ്യുതി കമ്പി പൊട്ടി വീണതാണ് അപകടത്തിന് കാരണമായത്.
വൈദ്യുതി ലൈൻ പൊട്ടി വീണതിനെത്തുടർന്നുണ്ടായ പരിഭ്രാന്തിയാണ് ജനങ്ങൾ തിക്കിത്തിരക്കാൻ ഇടയാക്കിയത്. ഇതാണ് കൂടുതൽ ആളുകൾക്ക് പരുക്കേൽക്കാൻ കാരണം. ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യ രണ്ടാണ്. പരുക്കേറ്റവരുടെ നില അത്ര ഗുരുതരമല്ലെന്നും ഇവരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയരുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത വന്നിട്ടില്ല.