ചരിത്രം കുറിച്ച് ഇന്ത്യ- യു.കെ. വ്യാപാരകരാര്‍ ഒപ്പുവച്ചു . ലണ്ടനിൽ പ്രധാനമന്തി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമാണ് ഒപ്പുവച്ചത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്നശേഷമുള്ള ഏറ്റവും മികച്ച കരാറെന്ന് സ്റ്റാമർ പറഞ്ഞു. ലണ്ടനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ് ലഭിച്ചു.
യു എസുമായുള്ള വ്യാപാര കരാറിൽ അനിശ്ചിതത്വം തുടരുമ്പോഴാണ് യു.കെ യുമായി ഇന്ത്യ വ്യാപാര കരാർ ഒപ്പുവച്ചു. കരാർ അനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉൽപന്നങ്ങൾക്കും യു.കെ നികുതി ഒഴിവാക്കും. യു.കെയിൽ നിന്നുള്ള 90 ശതമാനം ഉൽപന്നങ്ങൾക്കു ഇന്ത്യയും നികുതി കുറയ്ക്കും. ബ്രിട്ടൻ്റെ വിജയമാണ് കരാർ എന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ടെക്സ്റ്റെൽസ്, ലെതർ ഉൽപന്നങ്ങൾക്ക് കരാർ കാര്യമായി ഗുണം ചെയ്യും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്കി, ഓട്ടോമൊബൈൽ ഉൽപന്നങ്ങൾക്ക് ഇന്ത്യയിലും വില കുറയും.