PassportIndex

TOPICS COVERED

ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എട്ടുസ്ഥാനങ്ങള്‍ കയറി 77 –ാം റാങ്കിലെത്തി. സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ അവസാന സ്ഥാനത്തുമാണ്.

വിസയില്ലാതെയോ വീസ ഓണ്‍‌ അറൈവലിലോ പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം പരിഗണിച്ചാണ് സൂചിക തയാറാക്കിയത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് നിലവില്‍ 59 രാജ്യങ്ങളില്‍ ഇത്തരത്തില്‍ പ്രവേശിക്കാം. കഴിഞ്ഞ വര്‍ഷം 85 ആം സ്ഥാനത്തായിരുന്ന രാജ്യം ഇത്തവണ 77 ലേക്കെത്തി.  193 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്രചെയ്യാന്‍ കഴിയുന്ന സിംഗപ്പൂര്‍ പാസ്പോര്‍ട്ടാണ് ഒന്നാംസ്ഥാനത്ത്. 190 രാജ്യങ്ങളില്‍ പ്രവേശനാനുമതിയുള്ള ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിടുന്നു. ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയും അടക്കം ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്തുണ്ട്. പട്ടികയില്‍ അവസാനമുള്ള അഫ്ഗാനിസ്ഥാന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 25 രാജ്യങ്ങളില്‍ മാത്രമാണ് മുന്‍കൂര്‍ വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുക. ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി യു.എസും യു.കെയും നിലനിര്‍ത്തി. രാജ്യത്തിന്‍റെ നയതന്ത്ര മികവും രാജ്യാന്തര ബന്ധങ്ങളുമാണ് പാസ്പോര്‍ട്ട് സൂചനകയില്‍ പ്രതിഫലിക്കുന്നതെന്ന് ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് സി.ഇ.ഒ ജ്വേര്‍ഗ് സ്റ്റെഫെന്‍ പറഞ്ഞു.

ENGLISH SUMMARY:

India has made a significant jump in the Henley Passport Index, climbing eight spots from last year to reach the 77th rank. Singapore topped the list as the world’s most powerful passport, while Afghanistan remained at the bottom.