ഗോകര്‍ണത്തെ ഗുഹയില്‍ കണ്ടെത്തിയ റഷ്യന്‍ യുവതിയെയും കുട്ടികളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു രംഗത്തെത്തിയ പങ്കാളി ഇസ്രയേല്‍ സ്വദേശി ഹൈക്കോടതിയിലേക്ക്. യുവതിയെയും മക്കളെയും കാണാന്‍ ഫോറിനേഴ്സ് റീജിയണല്‍ റജിസ്ട്രേഷന്‍ ഓഫീസ് അനുമതി നിഷേധിച്ചതോടെയാണ് നിയമ നടപടിയിലേക്ക് കടക്കാന്‍ തീരുമാനിച്ചത്.
റഷ്യന്‍ യുവതി നീന കുടിനയെയും രണ്ടുമക്കളെയും കാണാനാണു പങ്കാളി ഇസ്രയേല്‍ സ്വദേശി ഗ്രോര്‍ ഗോള്‍ഡ്സ്റ്റിയിന്‍ ബെംഗളുരുവിലെത്തിയത്. തുമകുരുവിലെ ഫോറിേനഴ്സ് റീജിയണല്‍ റജിസ്ട്രേഷന്‍ ഓഫീസിന്റെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ഗ്രോര്‍ എത്തി. നീന കുടിനയെയും മക്കളെയും കാണണെന്നായിരുന്നു ആവശ്യം.ഒരുപകല്‍ മുഴുവന്‍ കേന്ദ്രത്തില്‍ ഇരുത്തിയതിനുശേഷം അനുമതി നിഷേധിക്കുകയായിരുന്നു. നീനയ്ക്ക് കൂടിക്കാഴ്ചയ്ക്കു താല്‍പര്യമില്ലെന്ന കാരണം ചൂണിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്.
കുട്ടികളെ കാണാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനാണു നിലവില്‍ ഗ്രോറിന്റെ നീക്കം.അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷം അടുത്ത ദിവസം കോടതിയില്‍ ഹര്‍ജി നല്‍കും. അതേസമയം ഇരുവരും തമ്മിലുള്ള തര്‍ക്കവും നീന ഗുഹയിലേക്ക് താമസം മാറുന്നതിലേക്കു നയിച്ചതെന്നാണു സൂചന