മുംബൈ നഗര ജീവിതക്കാഴ്ചകളിലെ സജീവസാന്നിധ്യമാണു പ്രാവുകൾ. നഗര ഹൃദയത്തിൽ എത്തുന്നവർക്ക് പ്രാവിൻകൂട്ടങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്താൻ കൗതുകമാണ്. എന്നാൽ ഈ പ്രാവിൻ കൂട്ടങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്ന കബൂത്തർഖാനകളിൽ പൂട്ടാൻ തുടങ്ങിയിരിക്കുകയാണ് കോർപ്പറേഷൻ.
സമയത്തെ തോൽപിക്കാനുള്ള പരക്കംപാച്ചിലുകൾക്കിടയിലും എല്ലാവരുടെയും പ്രിയപ്പെട്ട ഇടമാണ് കബൂത്തർഖാനകൾ. പ്രണയം പൂക്കുന്ന ഗേറ്റ് ഓഫ് ഇന്ത്യയിലും മറൈൻഡ്രൈവിലും ഹൃദയങ്ങളുടെ ഒത്തുചേരലിന് പിന്നണിയിൽ ഈ പ്രാവിൻ കൂട്ടമുണ്ട് . നഗരത്തിലെ പ്രാവിന് കൂട്ടങ്ങൾ കൈയടക്കിയ കബൂത്തർഖാനകളിൽ പലതിനും നൂറു വർഷത്തോളം പഴക്കമാണുള്ളത്. എന്നാൽ ഈ പ്രാവുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതോടെ കബൂത്തർഖാനകൾ അടച്ചുപൂട്ടണമെന്ന സർക്കാർ നിർദേശം നടപ്പാക്കാനുള്ള നടപടി മുംബൈ കോർപറേഷൻ ആരംഭിക്കുകയാണ്.
മുംബൈയിലെ 51 കബൂത്തർഖാകൾ പൂട്ടുന്നതിനെതിരെ പക്ഷി സ്നേഹികളുടെ കൂട്ടായ്മ രംഗത്ത് വന്നിട്ടുണ്ട്. മതവിശ്വാസത്തിന്റെ ഭാഗമായി പ്രാവുകൾക്ക് ഭക്ഷണം നൽകുന്നവരും പ്രതിഷേധത്തിലാണ്. കോർപ്പറേഷൻ തീരുമാനം വിനോദസഞ്ചാരികളെയും നിരാശപ്പെടുത്തുകയാണ്. അതിജീവനത്തിന്റെ പുതിയ പാതകൾ തുറന്നു പറന്നു പറക്കാൻ ഒരുങ്ങുകയാണ് ഇനി ഇവർ