രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വരുംമാസങ്ങളിൽ നടപടി ആരംഭിക്കും. തിരഞ്ഞെടുപ്പ് അടുത്ത കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങളിൽ പരിഷ്കരണം ഉടനുണ്ടാകും. പ്രതിപക്ഷത്തിന്റേതടക്കമുള്ള ഹര്‍ജികളില്‍ ഈ മാസം 28ന് സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നേരത്തെയുള്ള പരിഷ്കരിച്ച വോട്ടർ പട്ടികയിൽ പേരില്ലാത്തവർ അടുത്ത പരിഷ്കരണത്തിൽ ആറിൽ അധികം രേഖകൾ നൽകി യോഗ്യത തെളിയിക്കണം.