തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ കനത്ത പോളിങ്. ഏഴ് ജില്ലകളിലും എഴുപതുശതമാനം കടന്നു. 92.30 ലക്ഷം പേർ ഇതുവരെ വോട്ടു ചെയ്തു. എറണാകുളത്താണ് ഏറ്റവും ഉയർന്ന പോളിങ് 73.16ശതമാനം . ആലപ്പുഴയിൽ 72.57 ശതമാനമാണ്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ് - 65.71. കോർപറേഷനുകളിൽ 55.73 ശതമാനവുമായി തിരുവനന്തപുരം ഏറ്റവും പിറകിലാണ്. കൊല്ലം 61.22 , കൊച്ചി 60.61 വീതമാണ്. നഗര പ്രദേശങ്ങളിൽ പോളിങ് കുറവാണ്. 73.79 ശതമാനമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴു ജില്ലകളില്‍ രേഖപ്പെടുത്തിയത്.
Also Read: ‘ജനം ആഗ്രഹിക്കുന്നത് അതിവേഗ ഭരണമാറ്റം’; യുഡിഎഫ് മികച്ച വിജയം നേടുമെന്ന് നേതാക്കള്‍
കൊട്ടാരക്കരയില്‍ പോളിങ് ബൂത്തിനു മുന്നില്‍ സംഘര്‍ഷമുണ്ടായി. ബിജെപി–സിപിഎം സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു . തൃക്കരിപ്പൂരില്‍ കലാശക്കൊട്ടിനിടെ സിപിഎം –ലീഗ് സംഘര്‍ഷം . മലപ്പുറം അരീക്കോട് എല്‍ഡിഎഫ്–യുഡിഎഫ് സംഘര്‍ഷമുണ്ടായി. കിഴക്കമ്പലത്ത് ട്വന്റി 20 നേതാവ് സാബുവിനെ തടഞ്ഞു. നെയ്യാറ്റിന്‍കര ഗ്രാമം വാര്‍ഡില്‍ കള്ളവോട്ടിനു ശ്രമം നടന്നു.
കള്ളവോട്ടിനെ ചൊല്ലി തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം - ബിജെപി സംഘർഷം .ട്രാൻസ്ജെൻഡേഴ്സിനെ കൊണ്ട് കള്ളവോട്ട് ചെയ്യിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരെ സിപിഎം മര്‍ദിച്ചു. ജെന്‍ഡര്‍ അധിക്ഷേപം നടത്തിയപ്പോഴാണ് മര്‍ദിച്ചതെന്ന് ട്രാന്‍ജെന്‍ഡേഴ്സും പരാജയ ഭീതിയിലാണ് ആക്ഷേപമെന്ന് സിപിഎം സ്ഥാനാര്‍ഥി വഞ്ചിയൂര്‍ ബാബുവും പ്രതികരിച്ചു. നെയ്യാറ്റിന്‍കര ഗ്രാമം വാര്‍ഡില്‍ കള്ളവോട്ടിന് ശ്രമിച്ച സ്ത്രീ ഇറങ്ങിയോടി .കൊല്ലത്തും പത്തനംതിട്ടയിലും എറണാകുളത്തും കള്ളവോട്ട് ആരോപണം ഉയർന്നു
കള്ള വോട്ടിനെ ചൊല്ലി രാവിലെ മുതൽ നിന്നിരുന്ന തർക്കമാണ് വൈകിട്ട് മൂന്നുമണിയോടെ സംഘർഷത്തിന് വഴിമാറിയത് . വഞ്ചിയൂർ വാർഡിലെ ഒന്നും രണ്ടും ബൂത്തുകളിൽ കള്ളവോട്ട് ആരോപിച്ച് ബിജെപി പ്രവർത്തകർ പരസ്യമായ എതിർപ്പുയർത്തിയിരുന്നു. ബൂത്തിന് സമീപം ഉണ്ടായിരുന്ന സിപിഎമ്മിന്റെ ഓഫീസിന് മുന്നിൽ നിന്ന സിപിഎം പ്രവർത്തകരാണ് മർദ്ദിച്ചത്. തുടർന്ന് ഇരു വിഭാഗവും റോഡിൽ നേർക്കുനേർ വന്നു.
20ലേറെ പോലീസുകാർ ബൂത്തിന് മുന്നിൽ നോക്കിനിൽക്കുകയാണ് സംഘർഷം ഉണ്ടായത്. ട്രാൻസ് ജെൻഡെസിനെ ബിജെപി പ്രവർത്തകർ അധിക്ഷേപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും കള്ളവോട്ടുകൾ ഇല്ല എന്നും സിപിഎം പറഞ്ഞു . പരാജയഭീതിയിലാണ് സംഘർഷം എന്ന് സിപിഎം ആരോപിച്ചു
സംഘർഷം ശാന്തമായ പിന്നാലെ മന്ത്രി വി ശിവൻകുട്ടി വഞ്ചിയൂരിലെത്തി. പത്തനംതിട്ട വെച്ചുച്ചിറ പഞ്ചായത്ത് കോളനി യുപി സ്കൂളിലെ ബൂത്തിൽ കള്ളവോട്ട് എന്ന് പരാതി ഉയർന്നു. മരട് നഗരസഭയിലും കൊച്ചി കോർപറേഷൻ 20ാം ഡിവിഷനിലും കള്ളവോട്ട് ആരോപണം ഉയർന്നു.
മരടിൽ എൻഡിഎ സ്ഥാനാർഥിയുടെ അമ്മയുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന് പരാതി. കൊല്ലം കുളത്തൂപ്പുഴയിൽ നെല്ലിമൂട് വാർഡിൽ ഒന്നാം നമ്പർ ബൂത്തിലും കുളത്തുപ്പുഴ ടൗൺ വാർഡിൽ ഒന്നാം നമ്പർ ബൂത്തിലും കള്ളവോട്ട് ആരോപണം ഉയർന്നു. പിണ്ടിമന പഞ്ചായത്തിൽ കള്ളവോട്ടിനു ശ്രമമെന്നു യുഡിഎഫ് പരാതി ഉന്നയിച്ചു.