എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നത് തടയാന്‍ ട്രാൻസ്‌ഫോമർ മോഷ്ടിച്ച് വീട്ടിലെത്തിച്ച് യുവാവ്. ഭോപ്പാലിലെ ഭിന്ദ് ജില്ലയിലെ മധ്യ ക്ഷേത്ര വിദ്യുത് വിത്രാൻ കമ്പനിയുടെ അശ്വർ വൈദ്യുതി വിതരണ കേന്ദ്രത്തിന് കീഴിലാണ് സംഭവം. റാവത്പുര ഗ്രാമത്തിലെ ശ്രീറാം ബിഹാരി ത്രിപാഠി എന്നയാളാണ് താൽക്കാലിക കാർഷിക ആവശ്യങ്ങൾക്കായി സർക്കാർ ഗ്രാന്റ് സ്കീം പ്രകാരം സ്ഥാപിച്ച 25 കെവി ട്രാൻസ്ഫോമർ അടിച്ചുമാറ്റിയത്.
മകൻ സോനു ത്രിപാഠിയുടെ സഹായത്തോടെയാണ് ശ്രീറാം ഡിസ്‌കോമിന്റെ ഉടമസ്ഥതയിലുള്ള ട്രാൻസ്‌ഫോമർ പൊളിച്ചുമാറ്റി കൊണ്ടുപോയത്. പ്രതി 1,49,795 രൂപ വൈദ്യുതി ബില്ല് അടയ്ക്കാനുണ്ടെന്ന് കാണിച്ച് അശ്വർ വിതരണ കേന്ദ്രത്തിന്റെ അസിസ്റ്റന്റ് മാനേജർ അഭിഷേക് സോണി റാവത്പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കുടിശ്ശിക കാരണം വൈദ്യുതി വിച്ഛേദിക്കുമെന്ന് വിചാരിച്ചാണ് പ്രതിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ട്. ALSO READ: ഐഐഎം വിദ്യാര്‍ഥി ബലാല്‍സംഗം ചെയ്തെന്ന് സൈക്കോളജിസ്റ്റ്; ഇല്ലെന്ന് യുവതിയുടെ അച്ഛന്‍; വെട്ടിലായി പൊലീസ്...
സംഭവത്തില്‍ 2003 ലെ വൈദ്യുതി നിയമത്തിലെ സെക്ഷൻ 136 പ്രകാരം ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനും സർക്കാർ സ്വത്തുക്കൾ നിയമവിരുദ്ധമായി നീക്കം ചെയ്തതിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും മോഷ്ടിച്ച ട്രാൻസ്‌ഫോമർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ട്രാൻസ്‌ഫോമർ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ALSO READ: അധ്യാപകന്‍ പീഡിപ്പിച്ചു; കോളജ് നടപടിയെടുത്തില്ല; വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി ...