പൊതുസ്ഥലത്ത് സ്ത്രീയോടൊപ്പം അര്‍ദ്ധനഗ്നനായ നിലയില്‍ ബിജെപി നേതാവിനെ കയ്യോടെ പിടിച്ച് നാട്ടുകാര്‍. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ കോത്വാലിയിലെ ശ്മശാനത്തിലാണ് പട്ടികജാതി മോര്‍ച്ചയുടെ ജില്ലാചുമതലയുള്ള നേതാവ് രാഹുല്‍ ബാല്‍മികിയെ നാട്ടുകാര്‍ പിടികൂടിയത്. വിവാഹിതയായ സ്ത്രീക്കൊപ്പം കാറില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്നാണ് നാട്ടുകാരുടെ വാദം. ദൃശ്യങ്ങള്‍ ഇവര്‍ ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു.
ശ്മശാനത്തില്‍ സംശയകരമായ രീതിയില്‍ പാര്‍ക്ക് ചെയ്തിട്ട് കാര്‍ കണ്ടാണ് നാട്ടുകാരില്‍ ചിലര്‍ അടുത്തുവന്ന് പരിശോധിച്ചത്. കാറിലേക്ക് നോക്കിയപ്പോഴാണ് അര്‍ദ്ധനഗ്നനായി രാഹുലിനേയും ഒപ്പം യുവതിയേയും കണ്ടത്. തുടര്‍ന്ന് കാര്‍ തുറന്നുപുറത്തുവരാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുറത്തുവന്ന ദൃശ്യങ്ങളില്‍ നാട്ടുകാരോട് കാലില്‍ വീണ് മാപ്പ് പറയാം എന്ന് പറഞ്ഞ് അപേക്ഷിക്കുന്ന രാഹുലിനെ കാണാം. ഒപ്പമുള്ള സ്ത്രീ ഷാള്‍ കൊണ്ട് തല മറയ്ക്കാന്‍ ശ്രമിച്ചു.
വിഡിയോ പുറത്തുവന്നതോടെ രാഹുല്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വിഷയത്തില്‍ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചില്ല.