മണിപ്പൂരില്‍ ഒരു വര്‍ഷം നീണ്ട രാഷ്ട്രപതി ഭരണത്തിന് അവസാനം. മണിപ്പുര്‍ മുഖ്യമന്ത്രിയായി മെയ്തെയ് വിഭാഗക്കാരനും ബി.ജെ.പി നേതാവുമായ യുമാന്‍ ഖേംചന്ദ് അധികാരമേറ്റു. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ഡല്‍ഹിയില്‍ ചേര്‍ന്ന മണിപ്പുര്‍ ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗമാണ് യുമാന്‍ ഖേംചന്ദിനെ മുഖ്യമന്ത്രി സ്ഥാനാത്തേക്ക് നിര്‍ദേശിച്ചത്. മെയ്തെയ്– കുക്കി സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ബീരേന്‍ സിങ് സര്‍ക്കാര്‍ രാജിവച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.
അതേസമയം മണിപ്പുരില്‍ കുക്കി സംഘടനകള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. ചില കുക്കി എംഎല്‍എമാരുടെ എകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. സംസ്ഥാന– കേന്ദ്ര സര്‍ക്കാരുകള്‍ ആവശ്യങ്ങള്‍ അംഗീകരിക്കണം. രേഖാമൂലം ഉറപ്പുതരണമെന്നും കുക്കി സംഘടനകള്‍ ആവശ്യപ്പെട്ടു.