1. പ്രതി മോഹിത്. 2. എഐ ചിത്രം.
കാമുകനുമായുള്ള സ്വകാര്യ വിഡിയോ പ്രചരിച്ചതിന് പിന്നാലെ ജീവനൊടുക്കി 21 കാരി. ആണ്‍സുഹൃത്തിന്‍റെ ഫോണിലുള്ള വിഡിയോ ഇയാളുടെ പരിചയക്കാരന്‍റെ കയ്യിലെത്തുകയും തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണം. അഹമ്മദാബാദിലെ സനാദില്‍ താമസിക്കുന്ന 21 കാരിയാണ് ജീവനൊടുക്കിയത്. മരിച്ചയാളുടെ അടുത്ത സുഹൃത്ത് നൽകിയ വിശദമായ പരാതിയെത്തുടർന്ന് കാമുകനായ മോഹിത് എന്ന മിത്രജ് ഈശ്വർഭായ് മക്വാന, ഹാർദിക് റബാരി എന്നിവര്‍ക്കെതിരെ ചന്ദ്ഖേഡ പോലീസ് കേസെടുത്തു. ഇതില്‍ മോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീയുടെ മാന്യതയെ അപമാനിച്ചതിനുമാണ് കേസ്.
യുവതിയും കേസിലെ അറസ്റ്റിലായ മോഹിതും നീണ്ടനാളായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ വിഡിയോ മോഹിതിന്‍റെ ഫോണിലുണ്ടായിരുന്നു. മോഹിതിന്‍റെ സുഹൃത്തിന്‍റെ പരിചയക്കാരനായ ഹാർദിക് റബാരി ഫോണ്‍ പരിശോധിക്കുന്നതിനിടെയാണ് വിഡിയോ കണ്ടത്. ഉടന്‍തന്നെ വീഡിയോയും യുവതിയുടെ നമ്പറും മോഹിത് കൈക്കലാക്കി.
ജൂലൈ രണ്ടിന് വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം നടക്കുന്നതിനിടെയാണ് യുവതിക്ക് ഹാര്‍ദികിന്‍റെ ഫോണ്‍ വരുന്നത്. സ്വകാര്യ വിഡിയോ തന്‍റെ കയ്യിലുണ്ടെന്നായിരുന്നു ഹര്‍ഷിദിന്‍റെ ഭീഷണി. പിന്നിലെ മോഹിതിനെ കണ്ട മൂവരും വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മോഹിത് ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് സംഭവം പൊലീസ് സ്റ്റേഷനിലെത്തുകയും ചര്‍ച്ചയില്‍ മോഹിത് ഫോണില്‍ നിന്നും വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ യുവതിക്ക് ഭയവും മാനസിക പ്രയാസവും ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. നാലിന് സുഹൃത്തിന്‍റെ അപ്പാര്‍ട്ട്മെന്‍റിന്‍റെ 14-ാം നിലയിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. വിഡിയോ പുറത്തായതിന് പിന്നാലെ മകള്‍ മാനസികമായി തളര്‍ന്നിരുന്നതായി അമ്മ പറഞ്ഞു. അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനും ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദി മോഹിതും ഹർദിക്കുമാണെന്ന് കാണിച്ച് യുവതിയുടെ സുഹൃത്ത് കാജൽബെൻ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.