ചുരാചങ്പൂര്‍ (ഫയല്‍ ചിത്രം)
മണിപ്പുരിലെ ചുരാചങ്പൂരില്‍ വെടിവയ്പ്പ്. അറുപതുകാരിയടക്കം നാലുപേരെ വെടിവച്ചുകൊന്നതായി റിപ്പോര്‍ട്ട്. വെടിയുതിര്‍ത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. കുക്കി ഭൂരിപക്ഷ മേഖലയിലാണ് ചുരാചന്ദ്പുര്‍ സ്ഥിതി ചെയ്യുന്നത്.
ചുരാചന്ദ്പുര്‍ ജില്ലയിലെ മോങ്‌ജാങ് ഗ്രാമത്തിന് സമീപം ഉച്ചക്ക് രണ്ട് മണിയോടെയാണെ വെടിവയ്പ്പുണ്ടായത്. കാറില്‍ സഞ്ചരിക്കുന്നവര്‍ക്കുനേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. പന്ത്രണ്ടിലധികം വെടിയുണ്ടകള്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തില്ല. സംഭവ സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.