@PMOIndia X
ഇന്ത്യയുടെ അഭിമാനം ബഹിരാകാശത്തോളം ഉയര്‍ത്തിയ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. ബഹിരാകാശത്ത് കാണുമ്പോള്‍ ലോകം ഒന്നായി തോന്നുന്നെന്നു ശുഭാംശുവിന്റെ വാക്കുകള്‍. ആകാശത്തിന് അതിരുകളില്ല, സ്വപ്നങ്ങള്‍ നേടിയെടുക്കാം. ബഹിരാകാശത്ത് എത്തുമെന്ന് സ്വപ്നത്തില്‍ കരുതിയില്ല. നിലയത്തില്‍ സുരക്ഷിതനാണെന്നും ശുഭാംശു പറഞ്ഞു. 140 കോടി ജനങ്ങളുടെ അഭിമാനമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
ബഹിരാകാശ നിലയത്തില്‍നിന്ന് വിഡിയോ സ്്ട്രീമിങ്ങിലൂടെയായിരുന്നു ആശയവിനിമയം. നാല് പതിറ്റാണ്ട് മുന്‍പ് ബഹിരാകാശത്തെത്തിയ രാകേശ് ശര്‍മയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി സംസാരിച്ചിരുന്നു.
6 തവണ മാറ്റിവച്ചിട്ടും മാറ്റൊട്ടും കുറയാതെ, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശുവിന്റെ ബഹിരാകാശവാഹനം കുതിച്ചുയർന്നത് യുഎസിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു. പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനാണ് ശുഭാംശു ശുക്ല.