sandhya-nurse

സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓടിക്കയറി നഴ്സിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം അതിവേഗത്തില്‍ രക്ഷപ്പെട്ട പ്രതിക്കായി ഊര്‍ജിത തിരച്ചില്‍. മധ്യപ്രദേശിലെ നര്‍സിങ്പൂര്‍ ജില്ല ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം. ട്രെയിനി നഴ്സായ 18കാരി സന്ധ്യാ ചൗധരിയാണ് കൊല്ലപ്പെട്ടത്. പ്രതിയാരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് കോട്‌വാലി പൊലീസ് പറയുന്നു.

കയ്യില്‍ കത്തിയുമായാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ പ്രതി ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് ഭാഗത്തേക്ക് ഓടിക്കയറിയത്. വാര്‍ഡിനു പുറത്ത് ഒരു ബെഞ്ചിലിരിക്കുകയായിരുന്നു ട്രെയിനിയായ സന്ധ്യ. കറുത്ത ഷര്‍ട്ടും മാസ്ക്കുമിട്ടുവന്ന പ്രതി വന്നയുടന്‍ സന്ധ്യയെ പിടിച്ചുനിര്‍ത്തി സംസാരിച്ചു, പിന്നാലെ മര്‍ദിക്കുകയും കഴുത്തറുക്കുകയുമായിരുന്നു. ചുറ്റും നിന്നവരെല്ലാം ആകെ പേടിച്ചുബഹളം വയ്ക്കാന്‍ തുടങ്ങി. കൊലപ്പെടുത്തിയതിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു. 

സംഭവം നടക്കുമ്പോള്‍ താന്‍ ഓഫീസിലായിരുന്നുവെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ ജിസി ചൗരസ്യ പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് കോട്‌വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഗൗരവ് ഘാട്ടെ പറഞ്ഞു. 

ENGLISH SUMMARY:

“After barging into a government hospital and slitting the throat of a nurse, the accused swiftly escaped, prompting an intense manhunt. The incident took place yesterday at the district hospital in Narsinghpur, Madhya Pradesh. The victim was Sandhya Choudhary, an 18-year-old trainee nurse. The Kotwali police said the identity of the accused has not yet been established.”