രണ്ടായിരം രൂപയ്ക്കുവേണ്ടി മൊബൈല്‍ ആപ്പില്‍ ലൈംഗികദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിങ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. ഹൈദരാബാദ് മല്ലികാര്‍ജുന നഗര്‍ സ്വദേശിയായ 41കാരനേയും 37കാരി ഭാര്യയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈവ് സ്ട്രീമിങ്ങിനായി ഉപയോഗിച്ച ഹെഡെഫനിഷന്‍ കാമറ സംവിധാനങ്ങളും പൊലീസ് പിടിച്ചെടുത്തു. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള വഴിയെന്ന് കണ്ടാണ് ലൈവ് സട്രീമിങ് നടത്തിയതെന്ന് ടാക്സി ഡ്രൈവറായ ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ലൈവ് സ്ട്രീമിങ്ങിനു പുറമേ റെക്കോര്‍ഡഡ് വിഡിയോകളും ദമ്പതികള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. യുവാക്കള്‍ ഉപയോഗിക്കുന്ന ആപ്പില്‍ ലൈവ് സ്ട്രീമിങ്ങിനു 2000 രൂപയും റെക്കോര്‍ഡഡ് വിഡിയോയ്ക്ക് 500 രൂപയുമാണ് ഈടാക്കുന്നത്. ടാക്സി ഓടിക്കാന്‍ പോയി കിട്ടുന്നതിനേക്കാള്‍ പലമടങ്ങ് തുക ആപ്പിലൂടെ ദമ്പതികള്‍ സമ്പാദിച്ചതായി പൊലീസ് വ്യക്തമാക്കി മാസ്ക് ഉപയോഗിച്ച് മുഖം മറച്ചാണ് ദമ്പതികള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.
സംഭവത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ദമ്പതികളുടെ വീട്ടില്‍ ഈസ്റ്റ് സോണ്‍ ടാസ്ക് ഫോഴ്സ് റെയ്ഡ് നടത്തിയത്. ഒന്നാന്തരം എച്ച്ഡി കാമറകളുള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് അനുസരിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.