വിഡിയോയില്‍ നിന്നുള്ള ചിത്രം

വിഡിയോയില്‍ നിന്നുള്ള ചിത്രം

TOPICS COVERED

ഹോളിയുടെ ഭാഗമായി ചായംകലക്കിയ വെള്ളവുമായി ഓടിവന്ന നാലുവയസുകാരന്‍റെ തലവഴി അമ്മൂമ്മ തിളച്ച ചൂടുവെള്ളം ഒഴിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഹോളിയുടെ ഭാഗമായുള്ള ആഘോഷത്തിനിടെയായിരുന്നു സംഭവം. കുട്ടിയ്ക്ക് സാരമായി പൊള്ളലേറ്റതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സിന്ധു താക്കറെയെന്ന വയോധിക ഒരു ബക്കറ്റ് നിറയെ ചൂടുവെളളവുമായി വരുന്നതും അവര്‍‍ക്കരികിലേക്ക് കുട്ടി ഹോളി വെള്ളവുമായി വരുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ പ്രവൃത്തി ഇഷ്ടപ്പെടാത്ത സിന്ധു കുട്ടിയെ തട്ടിമാറ്റാന്‍ ശ്രമിച്ചു, പിന്നാലെ ബക്കറ്റിലുള്ള ചൂടുവെള്ളം കുഞ്ഞിന്‍റെ തലവഴി കോരിയൊഴിച്ചു. വെള്ളം ചൂടാക്കാനായി വച്ച അടുപ്പില്‍ നിന്നും വെള്ളമെടുത്ത് വരുന്ന വഴിയേയാണ് സംഭവം.

ചൂടുവെള്ളം വീണയുടന്‍ കുഞ്ഞ് പൊള്ളലേറ്റ് നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തൊട്ടടുത്ത് നിന്ന യുവതി പൊള്ളലേറ്റ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഉടന്‍ തന്നെ തണുത്ത വെള്ളം ഒഴിക്കുന്നതും കാണാം. അമ്മൂമ്മയുടെ ക്രൂരതയില്‍ കുട്ടിയ്ക്ക് അരയ്ക്ക് താഴേക്ക് 45ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് അമ്മൂമ്മയ്ക്കെതിരെ ഉയരുന്നത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അമ്മൂമ്മയ്ക്കെതിരെ കേസെടുക്കാനുള്ള ശ്രമത്തിലാണ് നാഗ്പൂര്‍ പൊലീസ്.

 

 

Grandmother Pours Boiling Water on Child in Nagpur:

A four-year-old child was severely burned when his grandmother poured boiling hot water on his head during Holi celebrations in Nagpur, Maharashtra. The incident, captured on CCTV, has sparked widespread outrage and a police investigation.