ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയിൽ വ്യാപക നാശം. ധര്‍മശാലയില്‍ പ്രളയത്തില്‍പ്പെട്ട് രണ്ട് മരണം. ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘ വിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായി. ഒഴുക്കിൽ പെട്ട് മൂന്നുപേരെ കാണാതായി. വെള്ളം കയറിയതിനെ തുടർന്ന് വീട്ടിൽ നിന്ന് സാധനങ്ങൾ മാറ്റാൻ എത്തിയപ്പോഴാണ് മൂന്നു പേരും ഒഴുക്കിൽപ്പെട്ടത്. വീടുകളും കെട്ടിടങ്ങളും റോഡുകളും തകർന്നു. മണാലി, ബഞ്ചാർ എന്നിവിടങ്ങളിലും മിന്നൽ പ്രളയമുണ്ടായി. നദികളിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്. പലയിടത്തും ആളുകളെ മാറ്റിപ്പാർപ്പിച്ചു. കാര്‍ഗിലില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. ശ്രീനഗര്‍–ലേ പാത അടച്ചു