ടോള്‍ പ്ലാസകളിലൂടെയുള്ള യാത്രയ്ക്ക് വാര്‍ഷിക പാസ് അനുവദിക്കാന്‍ കേന്ദ്രം. 3000 രൂപ വിലവരുന്ന പാസ് ഉപയോഗിച്ച് ഒരു വര്‍ഷമോ 200 ട്രിപ്പുകളോ ദേശീയപാതകളിലൂടെ നടത്താം. ഓഗസ്റ്റ് 15 ന് പുതിയ സംവിധാനം നിലവില്‍ വരും. ഫാസ്റ്റ് ടാഗ് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പാസ് ആണ് കേന്ദ്ര ഗതാഗത മന്ത്രാലയം അവതരിപ്പിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്കു മാത്രമെ പാസ് ലഭിക്കു.
മൊബൈല്‍ ആപ്പിലൂടെയും ദേശീയപാത അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയും പാസിന് അപേക്ഷിക്കാം. ദേശീയപാതകളിലൂടെ ദീര്‍ഘദൂരം യാത്രചെയ്യുമ്പോള്‍ അടിക്കടി ഫാസ്റ്റ് ടാഗ് റീ ചാര്‍ജ് ചെയ്യേണ്ടിവരുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ടോള്‍ പ്ലാസകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്കും ദിവസയാത്രയ്ക്ക് പാസ് ഗണകരമാകും.
ദേശീയപാതവഴിയുള്ള യാത്ര സുഗമമാക്കാനും ടോള്‍പ്ലാസകളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.