എയര്‍ ഇന്ത്യ വിമാന സര്‍വീസ് പ്രതിസന്ധി തുടരുന്നു. ഇന്ന് അഞ്ച് രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലെ ഗാട്വിക്കിലേക്കുള്ള വിമാനവും ഗാട്വിക്കില്‍നിന്ന് അമൃത്സറിലേക്കുള്ള വിമാനവും ഡല്‍ഹിയില്‍നിന്ന് പാരീസിലേക്കുള്ള വിമാനവും ഡല്‍ഹി മെല്‍ബണ്‍ വിമാനവുമാണ് റദ്ദാക്കിയത്. ഡി.ജി.സി.എ നിര്‍ദേശിച്ച പരിശോധനകള്‍ വിമാനങ്ങളില്‍ നടത്തേണ്ടതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത് എന്നാണ് വിവരം.
അതിനിടെ, യുഎസിലെ സാൻഫ്രാൻസിസ്കോയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ഒരു എന്‍ജിനില്‍ തകരാര്‍ കണ്ടെത്തി. ഇതോടെ വിമാനം കൊല്‍ക്കത്തയിലിറക്കി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റദ്ദാക്കിയ എയര്‍ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് നിര്‍മിത 787 - 8, 9 വിമാനങ്ങളില്‍ അധിക സുരക്ഷാ പരിശോധന നടത്തണമെന്നാണ് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിശോധന നടത്തേണ്ടതിനാല്‍ ചില സര്‍വീസുകളില്‍ തടസ്സം നേരിട്ടേക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.